മമ്മൂട്ടി ആരാധകരെ കാത്തിരിക്കുന്നത് വന്‍ പ്രഖ്യാപനങ്ങള്‍

മമ്മൂട്ടി ആരാധകരെ കാത്തിരിക്കുന്നത് വന്‍ പ്രഖ്യാപനങ്ങള്‍

നാളെ മലയാളതതിന്‍റെ നടന തിലകം മമ്മൂട്ടി 70-ാം വയസിലേക്ക് കടക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ വലിയ പ്രഖ്യാപനങ്ങളാണ് മെഗാസ്റ്റാര്‍ ആരാധകരെ കാത്തിരിക്കുന്നത് എന്ന് സൂചന. വേണു കുന്നപ്പിള്ളിയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പ്രഖ്യാപനം നാളെയുണ്ടായേക്കും. മമ്മൂട്ടിയുടെ ഇതുവരെയുള്ള ചിത്രങ്ങളേക്കാള്‍ ഉയര്‍ന്ന ബജറ്റിലാകും ചിത്രം എത്തുക. ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം മമ്മൂട്ടിക്കായി സമ്മാനിച്ച ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന പുതിയ മെഗാസ്റ്റാര്‍ ചിത്രത്തിന്‍റെ പ്രഖ്യാപനവും ഉണ്ടായേക്കും.

രതീന അര്‍ഷാദിന്‍റെ സംവിധാവത്തിലേക്ക് കടക്കുന്ന ‘പുഴു’വിന്‍റെ ഫസ്റ്റ് ലുക്ക്, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപര്‍വം’ന്‍റെ ടീസര്‍ എന്നിവയും ആരാധകര്‍ നാളെ പ്രതീക്ഷിക്കുന്നുണ്ട്. മറ്റു ചില സര്‍പ്രൈസ് പ്രഖ്യാപനങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് മമ്മൂട്ടി ക്യാംപില്‍ നിന്ന് ലഭിക്കുന്ന സൂചന.

Many big announcements awaiting Mammootty fans on his 70th birthday.

Latest Starbytes