ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മയുടെ ജീവിതകഥയെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ നിന് ഷാറൂഖ് ഖാന്‍ പിന്‍മാറിയെന്ന് റിപ്പോര്‍ട്ട്. പ്രതീക്ഷയോടെ എത്തിയ ചിത്രം സീറോ ബോക്‌സ്ഓഫിസില്‍ വലിയ വിജയമാകാത്തതിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് സൂചന. പൂര്‍ണമായും വാണിജ്യ സ്വഭാവത്തിലുള്ള ഒരു ചിത്രത്തിലൂടെ കുറച്ചുകാലമായി ലഭിക്കാതിരിക്കുന്ന വലിയ ബോക്‌സ് ഓഫിസ് വിജയത്തിനായാണ് ഷാറൂഖ് ശ്രമിക്കുന്നത്. ഡോണ്‍ 3 യുടെ പ്രഖ്യാപനം ഇതിന്റെ ഭാഗമായി ഉടനുണ്ടായേക്കും.
അടുത്തിടെ ഒരു ബോളിവുഡ് ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍ ഒരു വന്‍ പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഡോണ്‍ 3 ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags:Don 3Shahrukh Khan