നടന്‍ സിദ്ദിഖിന്‍റെ (Sidhique) മകനും നടനുമായ ഷഹീന്‍ സിദ്ദിഖിന്‍റെ (Shaheen Sidhique) വിവാഹ നിശ്ചയം നടന്നു. ഡോക്റ്റര്‍ അമൃത ദാസുമായുള്ള വിവാഹത്തിന്‍റെ വിവരം എന്‍ഗേജ്മെന്‍റ് ഫോട്ടോകള്‍ (Engagement Photos) പങ്കുവെച്ചുകൊണ്ട് ഷഹീന്‍ തന്നെയാണ് അറിയിച്ചത്. ഫെബ്രുവരി 22നായിരുന്നു വിവാഹനിശ്ചയം. വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ഒരേ നിറത്തിലുള്ള മനോഹര വസ്ത്രങ്ങള്‍ ധരിച്ചാണ് ഷഹീനും അമൃതയും എത്തിയത്.
പത്തേമാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഷഹീന്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ആണ് താരത്തിന്‍റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയത്.