ഹൊറർ സയ്ക്കോ ത്രില്ലർ ‘സീക്രട്ട്സ്’ റിലീസിനൊരുങ്ങുന്നു

ഹൊറർ സയ്ക്കോ ത്രില്ലർ ‘സീക്രട്ട്സ്’ റിലീസിനൊരുങ്ങുന്നു

ഒരു യുവതിയും നായയും തമ്മിലുള്ള നിഗൂഢ ബന്ധത്തിന്‍റെ കഥ പറയുന്ന ‘സീക്രട്ട്സ്’ ലജൻഡ് ഫിലംസിന്റെ ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ആയ ബൈജു പറവൂർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ഉൾവനത്തിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. വയനാടും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയായി. സീക്രട്ട്സ് എന്ന സിനിമ തികച്ചും ഹൊറർ സയ്ക്കോ ത്രില്ലർ ആണ്. ഒരു നായയെ ജീവിത പങ്കാളിയാക്കുന്ന ഒരു പെൺകുട്ടിയുടെ കഥ ചിത്രത്തിലൂടെ പറയുന്നു.

സ്നേഹ,അഞ്ജലി, സ്വാതി, സുനിത, ദക്ഷ്, അസ്ലം, സലീഷ്,ജിഫ്രി, ശിവ സാൻവിക, ഷനൂപ്, ജോസ്, വാസ്തവിക എന്നീ പുതുമുഖ താരങ്ങൾ അഭിനയിക്കുന്നു. രജു ആർ അമ്പാടി ഛായാഗ്രഹണം നിർവഹിചിരിക്കുന്നു. എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ. പ്രോജക്ട് ഡിസൈനർ ബാദുഷ എൻ എം. സംഗീതം നിഷാന്ത് തപസ്യ.

അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ. ആർട്ട്‌ അനൂപ് ചന്ദ്രൻ. മേക്കപ്പ് പ്രദീപ് വിതുര. കോസ്റ്റും ഡിസൈനർ ഷിബു തനിക്കപ്പിള്ളി. ഡിസൈനർ അനുലാൽ. കൊറിയോഗ്രഫി ജീവൻ ലൈഫി. സംഘട്ടനം ബ്രൂസിലി രാജേഷ്. സംവിധാന സഹായികൾ ആദർഷ്, ഓസ്‌ക്കി മേരാകിയൻ. പി ആർ ഒ അയ്മനം സാജൻ. വാർത്താപ്രചരണം എം കെ ഷെജിൻ ആലപ്പുഴ.

Baiju Paravoor directorial ‘Secrets’ is getting ready for release. Newcomers in lead roles.

Latest Upcoming