അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാന പ്രമുഖ കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രവാസി സാഹിത്യ അവാർഡ് എഴുത്തുകാരൻ മൻസൂർ പള്ളൂരിന് സമ്മാനിച്ചു. തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്നു വരുന്ന ഫൊക്കാന കൺവൻഷനിലെ ചടങ്ങിൽ വെച്ച് ഗോവ ഗവർണർ അഡ്വ. പി. എസ് ശ്രീധരൻ പിള്ളയിൽ നിന്നും മൻസൂർ പള്ളുർ അവാർഡ് സ്വീകരിച്ചു. മന്ത്രി മുഹമ്മദ് റിയാസ്, പി. വി അബ്ദുൽ വഹാബ് എം പി, ഫൊകാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, എം. എ ബേബി എന്നിവർ പങ്കെടുത്തു.
എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ, പ്രഭാഷകൻ, കലാ സാംസ്കാരിക പ്രവർത്തകൻ, സിനിമാ നിർമ്മിതാവ്, ബിസിനസ് , ആരോഗ്യ മേഖല സംരംഭകൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഗൾഫിലും , ഇന്ത്യയിലുമായി സമഗ്ര സംഭാവനകൾ നൽകുന്ന മൻസൂർ പള്ളൂരിനെ എഴുത്തുകാരനെന്ന നിലയിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത് .
ആരാണ് ഭാരതീയൻ, ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ?എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
കാലിക പ്രസക്ത സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഡോക്യുമെൻറികൾ പുറത്തിറക്കിയിട്ടുണ്ട്
വിവിധ പ്രസിദ്ധീകരണങ്ങളിൽ ആനൂകാലിക വിഷയങ്ങളെകുറിച്ച് പംക്തികൾ കൈകാര്യം ചെയ്യുന്നതോടൊപ്പം ലേഖനങ്ങളും, നിരൂപണങ്ങളും, വിവരണങ്ങളും എഴുതാറുണ്ട് .
സാമൂഹിക സാംസ്കാരിക സംഘടനകൾക്ക് നേതൃത്വം വഹിക്കുന്നതിനോടൊപ്പം ഐ ഓ സി മിഡിൽ ഈസ്റ്റ് കൺവീനറായും സൗദി അറേബ്യ ആസ്ഥാനമായി മൻസൂർ പള്ളൂർ പ്രവർത്തിച്ചു വരുന്നു
മലബാറിലെ ഉരു നിർമ്മാണ സംസ്കാരത്തിന്റെയും, പ്രവാസ ജീവിതത്തിലെ പഴയതും പുതിയതുമായ രണ്ടു തലമുറകളുടേയും കഥ പറയുന്ന ഉരു സിനിമയുടെ നിർമ്മാതാവാണ് മൻസൂർ പള്ളൂർ.