
സിനിമയിലെ മുന്‍നിരയില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്ന താരങ്ങളുടെ നിര വിപുലമാകുകയാണ്. സിനിമയിലേക്ക് കൂടുതല്‍ താരങ്ങള്‍ എത്തുന്നതും കോവിഡ് 19 മൂലം തിയറ്ററുകള്‍ അടഞ്ഞു കിടക്കുന്നതുമെല്ലാം പുതിയ സാധ്യതയിലേക്ക് നീങ്ങാന്‍ താരങ്ങളെ പ്രേരിപ്പിക്കുകയാണ്. തമിഴ് താരം ശരത് കുമാറാണ് തന്റെ ഒടിടി അരങ്ങേറ്റം ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ശരത്കുമാറിന്റെ ജന്മദിനത്തില്‍ താരം മുഖ്യ വേഷത്തില്‍ എത്തുന്ന വെബ് സീരീസ് ‘ബേര്‍ഡ്‌സ് ഓഫ് പ്രേ’യുടെ ആദ്യ ലുക്ക് പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു.
മകള്‍ വരലക്ഷ്മി ശരത്കുമാറാണ് പിതാവിന്റെ ഒടിടി അരങ്ങേറ്റ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്. അര്‍ച്ചന ശരത് ഇതേ പേരില്‍ രചിച്ച നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സൈക്കോളജിക്കല്‍ ത്രില്ലറാണിത്. ഈ പുസ്തകം പ്രസാധനം ചെയ്തതും ശരത് കുമാറായിരുന്നു. വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ മറ്റ് അഭിനേതാക്കളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാധിക ശരത്കുമാറാണ് നിര്‍മാണം എന്നാണ് സൂചന.
Sarath Kumar making his OTT debut with ‘Birds of Prey’. The web series is based on Archana Sarath’s Novel. Mor e details yet to come.