പാര്‍വതി മുഖ്യ വേഷത്തില്‍ എത്തുന്ന ഉയരെയില്‍ സംയുക്ത മേനോനും അനാര്‍ക്കലി മരക്കാറും ജോയിന്‍ ചെയ്തു. അന്തരിച്ച രാജേഷ് പിള്ളയുടെ അസോസിയേറ്റായിരുന്ന മനു അശോകന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഉയരെയില്‍ ആസിഫ് അലിയും ടോവിനോ തോമസും പ്രധാന വേഷങ്ങളിലുണ്ട്. ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയത്. ആസിഡ് ആക്രമണത്തിനിരയായ ഒരു പെണ്‍കുട്ടിയായി വ്യത്യസ്ത മേക്ക് ഓവറില്‍ ചിത്രത്തില്‍ പാര്‍വതി എത്തുന്നുണ്ട്. അനാര്‍ക്കലിയുടെയും സംയുക്തയുടെയും വേഷം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും നിര്‍വഹിക്കും. മുകേഷ് മുരളീധരനാണ് ക്യാമറ ചലിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് എന്ന പുതിയ നിര്‍മാണ കമ്പനി ഒരുക്കുന്ന ചിത്രത്തിന് കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങള്‍ ലൊക്കേഷനാകും.