ഹരിയുടെ സംവിധാനത്തില്‍ ചിയാന്‍ വിക്രം വീണ്ടും ആറുസാമി ഐപിഎസ് ആയി എത്തുന്ന സാമി 2ലെ ഗാനത്തിന്റെ മേക്കിംഗ വീഡിയോ പുറത്തിറങ്ങി. ദേവി ശ്രീ പ്രസാദാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിക്രമും കീര്‍ത്തി സുരേഷും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്.
ചിയാന്‍ വിക്രത്തിന്റെ കരിയറിലെ ഏറെ പ്രധാനപ്പെട്ടൊരു ചിത്രമായിരുന്നു സാമി. ആദ്യ ഭാഗത്തിലെ നായികയായ തൃഷ രണ്ടാം ഭാഗത്തിലുണ്ടാകില്ല. കീര്‍ത്തി സുരേഷാണ് നായിക.