കലി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിനു ശേഷം രണ്ടര വര്‍ഷം കഴിഞ്ഞ സമീര്‍ താഹിര്‍ വീണ്ടും സംവിധാനത്തിലേത്ത് തിരിച്ചെത്തുന്നു. ഛായാഗ്രാഹകനായും നിര്‍മാതാവായും ഇക്കാലയളവില്‍ സജീവമായിരുന്ന സമീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പുതുമുഖങ്ങളാണ് ഏറെയും പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിനയ് ഫോര്‍ട്ടും ഒരു പ്രധാന വേഷത്തിലുണ്ട്.
ഇനിയും പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പൊന്നാനിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചെറിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിതെന്നാണ് സൂചന. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് സമീര്‍ സംവിധായകനായി അരങ്ങേറിയത്.