സായ് പല്ലവിയുടെ മികച്ച സ്‌ക്രീന്‍ പ്രസന്‍സും നൃത്തച്ചുവടുകളും വീണ്ടും യൂട്യൂബിനെ കീഴടക്കുകയാണ്. ധനുഷ് നായകനാകുന്ന മാരി 2വിലൂടെ തമിഴകത്തും തന്റെ സൂപ്പര്‍ നായികാ പദവി ഉറപ്പിച്ചിരിക്കുകയാണ് സായ് പല്ലവി. ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം യൂട്യൂബില്‍ ഏറ്റവുമധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ദക്ഷിണേന്ത്യന്‍ ഗാനമായിരിക്കുകയാണ്. ഫിദ എന്ന തന്റെ തന്നെ തെലുങ്ക് ചിത്രത്തിലെ ഗാനത്തെയാണ് സായ് പല്ലവി റൗഡി ബേബിയിലൂടെ മറികടന്നത്.
പാട്ട് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ ടീസറിലൂടെ സായ്പല്ലവിയുടെ ‘റൗഡി ബേബി’ എന്ന വിളിയും ധനുഷിനൊപ്പമുള്ള നൃത്തത്തിന്റെ ഫോട്ടോകളും ശ്രദ്ധ നേടിയിരുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത് ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടോവിനോ തോമസാണ് വില്ലന്‍ വേഷത്തില്‍ എത്തിയത്. 19 കോടിയോളം കാഴ്ചക്കാരെ സ്വന്തമാക്കിയ റൗഡി ബേബി ഗാനം 14 ലക്ഷത്തിലധികം ലൈക്കുകള്‍ സ്വന്തമാക്കിയത്.
Tags:dhanushMari 2Rowdy babysai pallavi