മലയാളത്തില്‍ പ്രേമത്തിലൂടെ അരങ്ങേറിയ സായ്പല്ലവി ഇപ്പോള്‍ തെലുങ്കില്‍ താരപദവി ഉറപ്പിച്ചിരിക്കുകയാണ്. ശക്തമായ നായിക കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. അടുത്ത തെലുങ്ക് ചിത്രത്തില്‍ സായ് പല്ലവി നക്‌സലൈറ്റായി അഭിനയിക്കുമെന്നാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്ത. വേണു ഉദ്ദുകാല സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിരാടപര്‍വം 1992 എന്നാണ് പേരിട്ടിരിക്കുന്നത്. റാണാ ദഗ്ഗുബാട്ടിയാണ് നായകന്‍. പോലീസ് ഓഫീസറായിട്ടാണ് റാണ എത്തുന്നത്. പോലീസ് ഓഫീസറും നക്‌സലൈറും തമ്മിലുള്ള പ്രണയകഥയാണ് ചിത്രത്തില്‍ പറയുന്നത്. മികച്ച ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ധനുഷ് നായകനാവുന്ന മാരി2 വാണ് സായി പല്ലവിയുടെ റിലീസാവാനുള്ള പുതിയ ചിത്രം. തമിഴിലും സജീവമാകാനുള്ള ശ്രമത്തിലാണ് താരം. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
Tags:Rana Daggubattisai pallaviViradaparvam 1992