കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ ഝാന്‍സിയിലെ റാണിയുടെ ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയിട്ടുള്ളത്. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ പ്രദര്‍ശനത്തിനെത്തും.
ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സീ സ്റ്റുഡിയോസാണ് നിര്‍മിച്ചിരിക്കുന്നത്.
Tags:Kangana RanautKrishManikarnika - The Queen of Jhansi