മലയാളത്തിലൂടെ അരങ്ങേറി തെന്നിന്ത്യയിലാകെ പ്രീതി പിടിച്ചുപറ്റിയ നായികയാണ് സായ് പല്ലവി. രണ്ടു വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം സായ് പല്ലവി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന അതിരനില്‍ ഫഹദിനൊപ്പമാണ് സായ്പല്ലവിയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ താരത്തിന്റെ ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
View this post on InstagramVishu comes early this year ♥️ PC : @appollofoxx 🐥
വിഷു റിലീസായി ചിത്രമെത്തുന്നതിനു മുന്നോടിയായി സായ്പല്ലവി ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. കേരള സ്‌റ്റൈലില്‍ കസവു സാരിയുടുത്തുള്ള വിഷു സ്‌പെഷ്യല്‍ ഫോട്ടോകളാണ് താരം നല്‍കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തിയ കലിയാണ് സായ്പല്ലവി അഭിനയിച്ച് ഒടുവില്‍ റിലീസായ മലയാള ചിത്രം.