അന്താരാഷ്ട്ര വേദികളില്‍ വരെ മികച്ച കൈയടി നേടിയ എസ് ദുര്‍ഗ തിയറ്ററുകളില്‍ എത്തുകയാണ്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം വേറിട്ടൊരു വിതരണ ശൈലിയിലൂടെ തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നത്. വിശദാംഘങ്ങള്‍ വ്യക്തമാക്കി എസ് ദുര്‍ഗയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെയാണ്
‘എസ് ദുര്‍ഗ്ഗയുടെ കേരള റിലീസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍. പ്രാദേശിക വിതരണക്കൂട്ടായ്മകള്‍ ഉണ്ടാക്കിക്കൊണ്ട് ചിത്രം തിയേറ്ററില്‍ എത്തിക്കുക എന്ന ആശയത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇത് ഒരു വിജയകരമായ മോഡല്‍ ആവുകയാണെങ്കില്‍ തുടര്‍ന്നും മറ്റു സ്വതന്ത്ര സിനിമകള്‍ തിയേറ്ററിലെത്തിക്കാന്‍ ഇപ്പോള്‍ രൂപീകരിക്കപ്പെടുന്ന ഈ കൂട്ടായ്മകള്‍ക്ക് സാധിക്കും. ഈ ആശയത്തോട് സഹകരിക്കാന്‍ മൂവീ സ്ട്രീറ്റ്, AFX movie club എന്നിങ്ങനെ അംഗബലമുള്ള ഫെയ്‌സ് ബുക്ക് കൂട്ടായ്മകള്‍ മുന്നോട്ട് വന്നത് ഒരു വലിയ പിന്തുണയായി കരുതുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റിലീസ് തിയതി, തിയേറ്റര്‍ ലിസ്റ്റ്, ഓരോ സ്ഥലത്തും വിതരണ മേല്‍നോട്ടം വഹിക്കുന്ന വ്യക്തികള്‍/സംഘടനകള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ പുറത്തുവിടാനാകുമെന്ന് കരുതുന്നു.
പദ്ധതിയുടെ അടിസ്ഥാന വിവരങ്ങള്‍ ഒരിക്കല്‍ കൂടി
1. Kazhcha Film Forum, NIV ART Movies സംയുക്തമായാണ് ചിത്രത്തിന്റെ വിതരണത്തിന് മുന്‍കൈയെടുക്കുന്നത്.
2. പ്രാദേശികമായി രൂപീകരിക്കപ്പെടുന്ന വിതരണസംഘങ്ങള്‍ വഴിയാണ് ചിത്രം അതാത് സ്ഥലങ്ങളില്‍ പ്രദര്‍ശനത്തിനെത്തുക.
3. തിയേറ്ററില്‍ ചിത്രമെത്തിക്കുന്നതും അടിസ്ഥാന പരസ്യച്ചെലവുകളും niv വഹിക്കും.
4. പ്രാദേശിക വിതരണ സംഘങ്ങളുടെ പ്രധാന ജോലി കാഴ്ചക്കാരെ സംഘടിപ്പിക്കുക എന്നതാണ്. 100 കാഴ്ചക്കാര്‍ ഒരു സ്ഥലത്ത് ഉറപ്പാക്കിയാല്‍ ആ സ്ഥലത്ത് ഒരു തിയേറ്ററില്‍ ചിത്രം റിലീസ് ചെയ്യും.
5. തിയേറ്റര്‍ കമ്മീഷന്‍ കഴിച്ചുള്ള തുകയുടെ 10 ശതമാനം പ്രാദേശിക വിതരണ സംഘങ്ങള്‍ക്ക് ലഭിക്കും.
6. ഫിലിം സൊസൈറ്റികള്‍, കലാ സാംസ്‌കാരിക സംഘടനകള്‍, വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മകള്‍, സന്നദ്ധരായ വ്യക്തികള്‍ തുടങ്ങി ആര്‍ക്കും പ്രാദേശിക വിതരണക്കാരാവാം.
7. നഗരങ്ങള്‍ മാത്രം ലക്ഷ്യമാക്കി ചിത്രം റിലീസ് ചെയ്യുകയല്ല ലക്ഷ്യം ചെറുപട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും വിതരണപരിധിയില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.
ഈ പദ്ധതില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ ഉടന്‍.’