എസ്എസ് രാജമൌലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ആര്‍ആര്‍ആര്‍ അഭൂതപൂര്‍മായ പ്രീതിയാണ് വിദേശ പ്രേക്ഷകരില്‍ നിന്ന് പിടിച്ചുപറ്റിയിട്ടുള്ളത്. ഓസ്കാര്‍ സാധ്യതയും നിലവില്‍ ചിത്രത്തിന് നിലനില്‍ക്കുന്നു. രാം ചരണും ജൂനിയര്‍ എന്‍ടിആറും അഭിനയിച്ച ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് 2023-ലും രണ്ട് നോമിനേഷനുകള്‍ നേടിയിട്ടുണ്ട്. ജനുവരി 11 ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് എസ്‌എസ് രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ പോകുന്നുണ്ട്. മികച്ച വിദേശ ചിത്രം, മികച്ച ഒറിജിനല്‍ സ്കോര്‍ (നാട്ടുനാട്ട്) എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് നോമിനേഷന്‍ ലഭിച്ചിട്ടുള്ളത്.
എസ്‌എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആഗോള തലത്തില്‍ 1200 കോടി രൂപ കളക്ഷനാണ് നേടിയത്. ബിയോണ്ട് ഫെസ്റ്റിന്റെ ഭാഗമായി ജനുവരി 9 ന് യുഎസില്‍ ആര്‍ആര്‍ആര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിദേശത്തെ പല തിയറ്ററുകളിലും ഇപ്പോഴും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്ളിക്സിലൂടെയുള്ള ആഗോള ഒടിടി റിലീസിനു പിന്നാലെയാണ് ആര്‍ആര്‍ആര്‍ വലിയ ആഗോള ശ്രദ്ധയിലേക്ക് നീങ്ങിയത്.