‘രോമാഞ്ചം’ ഫെബ്രുവരി 3 മുതല്‍

‘രോമാഞ്ചം’ ഫെബ്രുവരി 3 മുതല്‍

ജിത്തു മാധവൻ രചനയും സംവിധാനവും നിര്‍വഹിച്ച് സൌബിന്‍ ഷാഹിര്‍ മുഖ്യ വേഷത്തിലെത്തുന്ന ‘രോമാഞ്ചം’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഹൊറര്‍ കോമഡിയാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജോൺപോൾ ജോർജ്ജ്സൗബിൻ ഷാഹിർ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി 3ന് തിയറ്ററുകളിലെത്തും. സനു താഹിർ ഛായാഗ്രഹണവും സുഷിന്‍ ഷ്യാം സംഗീതവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

അർജുൻ അശോകൻ,ചെമ്പൻ വിനോദ് ജോസ്, അസിം ജമാൽ, സജിൻ ഗോപു, ശ്രീജിത്ത് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Latest Upcoming