ജിത്തു മാധവൻ രചനയും സംവിധാനവും നിര്‍വഹിച്ച് സൌബിന്‍ ഷാഹിറും നിരവധി പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ‘രോമാഞ്ചം’ തിയറ്ററുകളില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കി മുന്നേറുകയാണ്. രണ്ടാം വാരാന്ത്യം പിന്നിടുമ്പോള്‍ ചിത്രം 25 കോടിക്ക് അടുത്ത് ഗ്രോസ് കളക്ഷന്‍ ആഗോള തലത്തില്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. വന്‍താരനിരയോ ബജറ്റോ ഇല്ലാതെ എത്തിയ ചിത്രം പ്രവൃത്തി ദിവസങ്ങളിലും മികച്ച കളക്ഷന്‍ നിലനിര്‍ത്തുകയാണ്.2023ല്‍ പുറത്തിറങ്ങി വ്യക്തമായും ബോക്സ് ഓഫിസ് ഹിറ്റ് എന്നു നിര്‍വചിക്കാവുന്ന തരത്തിലേക്കെത്തുന്ന ആദ്യ ചിത്രമാണിത്. നല്ലൊരു ഫണ്‍ എന്‍റര്‍ടെയ്നറായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.
ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ വിദേശ സെന്‍ററുകളിലും മറ്റ് ഇന്ത്യന്‍സെന്‍ററുകളിലും റിലീസ് ചെയ്ത ചിത്രം അവിടെയും മികച്ച പ്രകടനമാണ് നടത്തുന്നത്. ജോൺപോൾ ജോർജ്ജ്, സൌബിൻ ഷാഹിർ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സനു താഹിർ ഛായാഗ്രഹണവും സുഷിന്‍ ഷ്യാം സംഗീതവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിച്ചു. അർജുൻ അശോകൻ,ചെമ്പൻ വിനോദ് ജോസ്, അസിം ജമാൽ, സജിൻ ഗോപു, ശ്രീജിത്ത് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.