റോബി രാജ്- മമ്മൂട്ടി ചിത്രം തുടങ്ങി

റോബി രാജ്- മമ്മൂട്ടി ചിത്രം തുടങ്ങി

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. ഈ ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ സംവിധായകനെ കൂടി മമ്മൂട്ടി അവതരിപ്പിക്കുകയാണ്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ശ്രദ്ധ നേിടിയ റോബി വര്‍ഗീസ് രാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ ജനുവരി 1ന് മമ്മൂട്ടി ജോയിന്‍ ചെയ്യും.

റോണി ഡേവിഡ് രാജാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിട്ടുള്ളത്. സുഷിന്‍ ശ്യം സംഗീതം നല്‍കുന്നു. കോട്ടയത്തെ പാലയിലാണ് ഷൂട്ടിംഗ് തുടങ്ങിയിട്ടുള്ളത്. ജിയോബേബി സംവിധാനം ചെയ്യുന്ന കാതലാണ് അടുത്തിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രം. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത് മമ്മൂട്ടി മുഖ്യവേഷത്തില്‍ എത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ ഉടന്‍ തിയറ്ററുകളിലെത്തും. ഈ രണ്ടു ചിത്രത്തിന്‍റെയും നിര്‍മാണം മമ്മൂട്ടി കമ്പനിയുടേതാണ്. മമ്മൂട്ടി കമ്പനിയുടേതായി ആദ്യം തിയറ്ററുകളിലെത്തിയ ‘റോഷാക്ക്’ മികച്ച വിജയമാണ് നേടിയത്.

Latest Upcoming