ഒരു തലമുറയുടെ സാമൂഹ്യ ജീവിതത്തില്‍ പകര്‍ന്നു നല്‍കിയ ചിരിയും ചിന്തയും ബാക്കിയാക്കി സംവിധായകന്‍ സിദ്ധിഖ് യാത്രായായിരിക്കുന്നു. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധിഖിന്‍റെ അവസ്ഥ ഹൃദയാഘാതത്തെ തുടര്‍ന്ന് വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദീഖ്, തിരക്കഥാകൃത്ത് , നിര്‍മാതാവ്, നടന്‍ എന്നി നിലകളിലും തിളങ്ങി. മലയാളി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒട്ടേറെ ചലച്ചിത്ര മുഹൂര്‍ത്തങ്ങള്‍ സുഹൃത്ത് ലാലിനൊപ്പവും പിന്നീട് തനിച്ചും അദ്ദേഹം സൃഷ്ടിച്ചു. മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലും ബോക്സ്ഓഫിസ് വിജയങ്ങള്‍ സൃഷ്ടിച്ചു.