ഇന്റര്‍നെറ്റ് ലോകത്ത് ഏറ്റവുമധികം പേര്‍ കണ്ട തെന്നിന്ത്യന്‍ ഗാനമാണ് മാരി 2ലെ റൗഡി ബേബി. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തില്‍ ധനുഷും സായ്പല്ലവിയും ചുവടുകള്‍ വെച്ച ഗാനം യൂട്യൂബിലെ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഈ ഗാനത്തിന് ചുവടുവെച്ച് നിരവധി പ്രമുഖരും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഗായികയും അവതാരകയുമായ റിമി ടോമിയുടെ റൗഡി ബേബിയാണ് ഇപ്പോള്‍ പുതുതായി വൈറലാകുന്നത്. സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥിനൊപ്പമുള്ള റിമി ടോമിയുടെ റൗഡി ബേബി ഡാന്‍സിന്റെ റിഹേഴ്‌സല്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു സ്റ്റേജ് ഷോയുടെ ഒരുക്കത്തിനിടെ എടുത്ത വിഡിയോ ആണിത്.