Select your Top Menu from wp menus

രഘുനാഥ് പല്ലേരിയുടെ തിരക്കഥയില്‍ ഷാനവാസ് കെ ബാവക്കുട്ടി ചിത്രം

കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രഘുനാഥ് പല്ലേരി തിരക്കഥ ഒരുക്കും. മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ രഘുനാഥ് പല്ലേരി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. റൊമാന്‍റിക് ഫാമിലി എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരം വരും ദിവസങ്ങളില്‍ പുറത്തുവിടും.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തൊട്ടപ്പനില്‍ അഭിനേതാവായി രഘുനാഥ് പല്ലേരി എത്തിയിരുന്നു. 80കളിലും 90കളിലും നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ രഘുനാഥ് പല്ലേരി പിന്നീട് സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Ace scenarist Reghunath Paleri is all set to make a comeback after 14 long years. Shanavas K Bavakkutty of ‘Kismath’ and ‘Thottappan’ fame will be directing the film.

Related posts