റീബ മോണിക്ക വിവാഹിതയായി; വിഡിയോ കാണാം

റീബ മോണിക്ക വിവാഹിതയായി; വിഡിയോ കാണാം

തമിഴിലെയും മലയാളത്തിലെയും ശ്രദ്ധേയയായ നായികാ താരം റീബ മോണിക്ക ജോണ്‍ വിവാഹിതയായി. ദുബായ് സ്വദേശി ജോയ്മോന്‍ ജോസഫുമായുള്ള വിവാഹം ബെംഗളൂരുവില്‍വെച്ചാണ് നടന്നത്. ജേക്കബിന്‍റെ സ്വര്‍ഗരാജ്യം, പൈപ്പിന്‍ചോട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ ശ്രദ്ധേയയായ റീബ മോണിക്ക പിന്നീട് തമിഴിലും ശ്രദ്ധേയയാകുകയായിരുന്നു. വിജയ് ചിത്രം ബിഗിലിലെ അനിത എന്ന വേഷം താരത്തിന് ഏറെ ആരാധകരെ നല്‍കി.

ബെംഗലളൂരുവില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മനു ആനന്ദ് സംവിധാനം ചെയ്ത് വിഷ്ണു വിശാല്‍ മുഖ്യ വേഷത്തിലെത്തുന്ന എഫ്ഐആര്‍ ആണ് റീബ നായികയായി പുറത്തുവരാനുള്ള പുതിയ ചിത്രം.

Actress Reba Monica John got married to Joymon Joseph in a private function held in Bengaluru.

Latest Starbytes Video