‘ആർഡിഎക്സ്’ ട്രെയിലെർ കാണാം

‘ആർഡിഎക്സ്’ ട്രെയിലെർ കാണാം

വീക്കെൻഡ്ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്സ്-ന്റെ ട്രെയിലെർ പുറത്തിറങ്ങി. ഷെയിൻ നീഗം ,ആൻ്റണി വർഗ്ഗീസ്, , നീരജ് മാധവ് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹ്യത്തുക്കളുടെ കഥയാണ് അവതരിപ്പിക്കുന്നത്. ഐമാ റോസ്മിയും മഹിമാ നമ്പ്യാരുമാണു നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഷബാസ്റഷീദ്, ആദർശ് സുകുമാരൻ എന്നിവരുടേതാണ് തിരക്കഥ.മനു മഞ്ജിത് ഗാന രചനയും സാം സി.എസ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. കൈതി, വിക്രം വേദ തുടങ്ങിയ പ്രശസ്ത തമിഴ് ചിത്രങ്ങളുടെ സംഗീത ഒരുക്കിയ സാം സി.എസ് ഇന്ന് തമിഴ് ചലച്ചിത്ര രംഗത്തെ മുൻനിര സംഗീത സംവിധായകനാണ്. അൻപ് – അറിവാണ് സംഘടനം. അലക്സ്.ജെ.പുളിക്കീൽ ഛായാഗ്രാഹകനും, ചാമെൻ ചാക്കോ എഡിറ്റിംഗും , ജോസഫ് നെല്ലിക്കൽ കലാസംവിധാനവും, റോണക്സ് സേവ്യർ മേക്കപ്പും, ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യും ഡിസൈനും നിർവഹിക്കുന്നു.

Latest Trailer