അമല്‍ നീരദിന്‍റെ (Amal Neerad) സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി (Mammootty) ചിത്രം ഭീഷ്മപർവ്വത്തിലെ (Bheeshma Parvam) പുതിയ ലിറിക് വിഡിയോ പുറത്തിറങ്ങി. രതിപുഷ്പം (Rathipushpam) എന്ന ടൈറ്റിലിലുള്ള ഗാനത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് പ്രധാനമായും എത്തുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിന്‍ ശ്യാമിന്‍റെ (Shushin Shyam) സംഗീത സംവിധാനത്തില്‍ ഉണ്ണി മേനോന്‍ പാടിയ പാട്ട് 80 കളിലെ ഐറ്റം ഗാനങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസില്‍, നാദിയാ മൊയ്തു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. മാര്‍ച്ച് 3ന് വന്‍ റിലീസായി ചിത്രം തിയറ്ററുകളിലെത്തുന്നു.