പുണ്യാളന്‍ സിനിമാസിന്റെ അടുത്ത ചിത്രം ‘ഞാന്‍ മേരിക്കുട്ടി’ യുടെ ചിത്രീകരണം മാര്‍ച്ച് 15ന് ആരംഭിക്കും. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം രഞ്ജിതും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നത് ജയസൂര്യയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ട്രാന്‍സ് ജെന്‍ഡറുകളുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗികമായി പുറത്തു വരും. നേരത്തേ സാനിറ്ററി പാഡിന്റെ ഡിസൈന്‍ ഉള്‍ക്കൊള്ളിച്ച ടൈറ്റില്‍ കാര്‍ഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ഏറെ പരിശ്രമം ആവശ്യമായി ക്ഷീണിതനാക്കിയ തിരക്കഥയാണിതെന്ന് രഞ്ജിത് ശങ്കര്‍ പറയുന്നു.
Tags:jayasuryaNjan merikkuttiranjith sankar