‘മിഖായേലി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം . ‘രാമചന്ദ്ര ബോസ് & കോ’ ഓണം റിലീസ് ആയി ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു . ദുബായിയാണ് പ്രധാന ലൊക്കേഷന്‍. അല്‍പ്പകാലമായി ബോക്സ്ഓഫിസില്‍ തിരിച്ചടികള്‍ നേടുന്ന താരത്തിന് മികച്ച ഒരു തിരിച്ചുവരവിന് ഈ ചിത്രം കളമൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.
IT’S TRAILER TIME HABIBI! 🥳🔥
Watch the Trailer ▶️ https://t.co/aXDKoHTkSf#BossandCoArrives #ThisOnam @haneef_adeni @ListinStephen @magicframes2011 @PaulyPictures #VinayForrt #JaffarIdukki #MamithaBaiju #ArshaBaiju #VijileshVT #SreenathBabu pic.twitter.com/rjo7h2jMod
— Nivin Pauly (@NivinOfficial) August 21, 2023
ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിലുണ്ടാകും. ദുബായിക്ക് പുറമെ കേരളവും സിനിമയുടെ ലൊക്കേഷൻ ആവുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലെർ ആണെന്ന് സൂചനകളുണ്ട്. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹനീഫ് അദേനി ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന ചിത്രത്തിനായി തിരക്കഥയും ഒരുക്കി.