‘ജയിലര്‍’ കേരളത്തില്‍ 20 കോടിയിലേക്ക്

‘ജയിലര്‍’ കേരളത്തില്‍ 20 കോടിയിലേക്ക്

തമിഴകത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാകാനുള്ള കുതിപ്പിലാണ് രജനികാന്ത് ചിത്രം ജയിലര്‍. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിനു ശേഷം സംവിധാകന്‍ നെല്‍സണ്‍ ഒരുക്കിയ ചിത്രം എല്ലാ വിപണികളിലും മികച്ച കളക്ഷനാണ് നേടുന്നത്. മോഹന്‍ലാലിന്‍റെയും ശിവ് രാജ് കുമാറിന്‍റെയും സാന്നിധ്യവും ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു. കേരളത്തില്‍ ആദ്യ വാരാന്ത്യത്തില്‍ ഏകദേശം 20 കോടി കളക്ഷനിലേക്ക് ചിത്രം എത്തുമെന്നാണ്
ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആദ്യ ദിനത്തില്‍ 6 കോടിക്ക് അടുത്ത് ചിത്രം കേരളത്തില്‍ നിന്ന് നേടിയിരുന്നു.
സണ്‍ പിക്ചേര്‍സ് നിര്‍മിച്ച ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ രജനികാന്ത് ഉള്ളത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. രമ്യാകൃഷ്ണനും തമന്നയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോലമാവ് കോകില, ഡോക്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ നെല്‍സണിന് ബീസ്റ്റ് തിരിച്ചടിയായിരുന്നു. അണ്ണാത്തെ, ദര്‍ബാര്‍ എന്നിവയിലൂടെ പരാജയം നേരിട്ട രജനികാന്തിനും ഒരു തിരിച്ചുവരവ് അനിവാര്യമായിരുന്നു.

Film scan Latest