സിരുത്തൈ സിവയുടെ സംവിധാനത്തില്‍ രജനികാന്ത് മുഖ്യ വേഷത്തില്‍ എത്തുന്ന അണ്ണാത്തെ-യുടെ ഷൂട്ടിംഗ് മാര്‍ച്ചില്‍ പുനരാരംഭിക്കും. നേരത്ത് സെറ്റില്‍ 8 പേര്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഹൈദരാബാദ് ഷെഡ്യൂള്‍ പാതിയില്‍ മുടങ്ങിയിരുന്നു. കൊറോണ നെഗറ്റിവ് ആണെങ്കിലും ഇതിനു പിന്നാലെ രജനി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് ചിത്രം നീണ്ടുപോകാന്‍ ഇടയാക്കി.
ഗ്രാമീണ സ്വഭാവമുള്ള ഒരു എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന അണ്ണാത്തെ നവംബര്‍ 4ന് ദീപാവലി റിലീസായി എത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനിക്ക് ഒരു ദീപാവലി ചിത്രം ലഭിക്കുന്നത്. തന്‍റെ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിനു ശേഷം സിനിമയില്‍ മാത്രം സജീവമാകാന്‍ ശ്രമിക്കുന്ന രജനിക്ക് നിര്‍ണായകമാകും ഈ ചിത്രം. വര്‍ഷങ്ങള്‍ക്കു ശേഷം ഖുഷ്ബുവും മീനയും രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷുമുണ്ട്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.
Rajnikanth’s Annathe will resume on March. The Hari directorial has Keerthy Suresh, Meena, Khushbu in pivotal roles.