രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം നടത്തി മുന്നോട്ടു പോകുന്ന രജനികാന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച നയം പ്രഖ്യാപിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത രജനി ഇപ്പോള്‍ രജനി മക്കള്‍ മണ്‍ട്രം എന്ന ആരാധക കൂട്ടായ്മയിലൂടെയാണ് പാര്‍ട്ടി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപൊകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംഎം ആരെയും സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നില്ലെന്നും ഒരു കക്ഷിയെയും പിന്തുണയ്ക്കുന്നില്ലെന്നും രജനി അറിയിച്ചു.
തമിഴ്‌നാടിന്റെ ജല പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന പാര്‍ട്ടിക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനാണ് ആരാധകരോട് രജനി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് രജനി നേരത്തേ അറിയിച്ചിട്ടുള്ളത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ഇപ്പോഴത്തെ പ്രസ്താവനയിലും വ്യക്തമാക്കുന്നു.