രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ എത്തിയ ജൂണ്‍ റിലീസ് കേന്ദ്രങ്ങളിലെ പ്രദര്‍ശനം അവസാനിപ്പിക്കുന്നത് വിജയം ഉറപ്പിച്ച്. താരതമ്യേന ചുരുങ്ങിയ ബജറ്റില്‍ ഒരുക്കിയ ചിത്രം 4 കോടിക്കടുത്ത് കളക്ഷന്‍ കേരളത്തില്‍ നിന്നു മാത്രമായി നേടി. മറ്റ് ഇന്ത്യന്‍ സെന്ററുകളിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെച്ചത്. വിവിധ റൈറ്റ്‌സില്‍ നിന്നുള്ള വരുമാനം കൂടി ചേരുമ്പോള്‍ നിര്‍മാതാക്കള്‍ക്ക് ചിത്രം നല്ല ലാഭം സമ്മാനിക്കും. അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആറു ഗെറ്റപ്പിലാണ് രജീഷ എത്തിയത്. ഒരു കഥാപാത്രത്തിന്റെ 17 മുതല്‍ 25 വരെയുള്ള പ്രായമാണ് അവതരിപ്പിക്കുന്നത്. സ്ത്രീകേന്ദ്രീകൃതമായ ചിത്രത്തിനായി രജിഷ ഏറെ പ്രയത്‌നം ചെയ്തിട്ടുണ്ട്. വിജയ് ബാബുവിന്റെ നിര്‍മാണത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ഇഫ്തിയാണ് സംഗീതം നല്‍കിയത്..
ജോജു ജോര്‍ജും അശ്വതി( സത്യം ശിവം സുന്ദരം ഫെയിം)യുമാണ് രജിഷയുടെ കഥാപാത്രമായ ജൂണിന്റെ മാതാപിതാക്കളായി എത്തുന്നത്. അര്‍ജുന്‍ അശോക്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരന്ന ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും നിരവധി പുതിയ പ്രതിഭകളുണ്ടായിരുന്നു.