നടന്‍ എന്ന നിലയിലും കാസ്റ്റിംഗ് ഡയറക്റ്റര്‍ എന്ന നിലയിലും ശ്രദ്ധേയനായ രാജേഷ് മാധവന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘പെണ്ണും പൊറാട്ടും’. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന ചിത്രത്തിനായി രവിങ്കറാണ് രചന നിര്‍വഹിക്കുന്നത്. ഭീഷ്മപർവം, റാണി പദ്മിനി എന്നീ ചിത്രങ്ങളുടെ രചനയില്‍ പങ്കാളിയാണ് രവിശങ്കര്‍.
സബിൻ ഉരാളുകണ്ടിയാണ് ഛായാഗ്രാഹകൻ. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച് രാജേഷ് മാധവന്‍ കനകം കാമിനി കലഹം, ന്നാ താന്‍ കേസുകൊട്, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടത്തിലൂടെ കൂടുതല്‍ സ്വീകാര്യത നേടി.