എസ്എസ് രാജമൗലി ഒരുക്കിയ ‘ആര്‍ആര്‍ആര്‍’ മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ജനുവരി 7ന് തിയറ്ററുകളിലെത്തുമെന്നാണ് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കേണ്ടിവരികയായിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ വേഗത്തില്‍ മാറിയാല്‍ മാര്‍ച്ച് 18ന് ചിത്രം റിലീസ് ചെയ്യുമെന്നും അല്ലെങ്കില്‍ ഏപ്രില്‍ 22നാകും റിലീസ് എന്നും അറിയിപ്പുണ്ടായി. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മാര്‍ച്ച് 25 റിലീസ് തീരുമാനിക്കുകയായിരുന്നു.
ഹിന്ദി ബെല്‍റ്റില്‍ നിന്നും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും വലിയ ബിസിനസാണ് ചിത്രം പ്രതീക്ഷിക്കുന്നത്.റീലിസിനു മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയത് നേരത്തെ വാർത്തയായിരുന്നു. ഷിബു തമീന്‍സിന്‍റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്‌ചേര്‍സ് ആണ് ആര്‍ആര്‍ആര്‍ കേരളത്തിൽ വിതരണത്തിൽ എത്തിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്ര കഥയാണ് ആർആർആർ പറയുന്നത്. അജയ് ദേവ്ഗൺ ,ബ്രിട്ടീഷ് നദി ഡെയ്‌സി എഡ്‌ജർ ,തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഇന്ത്യയിലെ പ്രേക്ഷക പ്രീതിയും കളക്ഷൻ റെക്കോർഡും നേടിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ആർആർആറിനു പിന്നിലും എത്തുന്നത്. കെ.കെ. സന്തില്‍കുമാര്‍ ഛായാഗ്രഹണവും സാബു സിറിള്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിർവ്വഹിക്കുന്നു. രാജമൗലിയുടെ പിതാവ് വി.വിജയേന്ദ്ര പ്രസാദാണ് കഥയൊരുക്കുന്നത്. കീരവാണി സംഗീതം നൽകുന്ന ചിത്രത്തിൽ വിഷ്വൽ എഫക്ട് വി. ശ്രീനിവാസ് മോഹനാണ്. വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് രാമ രാജമൗലിയാണ്.പി.ആർ.ഓ : പ്രതീഷ് ശേഖർ.
SS Rajamouli directorial ‘RRR’ will release on March 25. The movie has Jr.NTR and Ramcharan in lead roles.