‘രാധേശ്യാം’ നാളെ മുതൽ; കേരള തിയേറ്റർ ലിസ്റ്റ് കാണാം

‘രാധേശ്യാം’ നാളെ മുതൽ; കേരള തിയേറ്റർ ലിസ്റ്റ് കാണാം

പ്രഭാസ് (Prabhas)- പൂജാ ഹെഗ്‌ഡെ (Pooja Hegde) താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാം (RadheShyam) നാളെ പുറത്തിറങ്ങുകയാണ്. മലയാളം പതിപ്പില്‍ സിനിമയുടെ ഇതിവൃത്തം പറയുന്നത് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് (Prithviraj) ആണ്. വിവിധഭാഷകളിലായി അമിതാഭ് ബച്ചന്‍, എസ് എസ് രാജമൗലി, ശിവരാജ് കുമാര്‍ തുടങ്ങിയവരും ശബ്ദം നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ കേരള തിയേറ്റർ ലിസ്റ്റ് കാണാം.

1970 കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി  ഒരുക്കിയ ചിത്രത്തില്‍ ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണയായാണ് പൂജ ഹെഗ്‌ഡെ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബഹുഭാഷ ചിത്രമായ രാധേശ്യാം ഇറ്റലി, ജോര്‍ജ്ജിയ, ഹൈദരാബാദ് എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്.

യുവി ക്രിയേഷന്‍, ടി – സീരീസ്  ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്. ചിത്രത്തില്‍  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകറാണ്.  ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്

Film scan Latest