അഞ്ചു വയസ്സുകാരി ബാര്‍ബി ശര്‍മ മുഖ്യ വേഷത്തില്‍ എത്തുന്ന ‘പ്യാലി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതരായ ബബിത – റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നടന്‍ എന്‍.എഫ്. വര്‍ഗീസിന്‍റെ മകള്‍ സോഫിയയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫാര്‍ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
Official Teaser of #Pyaali out now!!https://t.co/OxKRRCxka6
— ForumKeralam (@Forumkeralam2) June 24, 2022
മുഖ്യ കഥാപാത്രമായ പ്യാലിയുടെ സഹോദരൻ 14 വയസ്സുകാരനായി ജോർജ് ജേക്കബ് എന്ന പുതുമുഖം എത്തുന്നു. സഹോദര സ്നേഹത്തിന്‍റെ കഥ പറയുന്ന ചിത്രം ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളതെന്ന് സംവിധായകര്‍ പറയുന്നു. ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം ‘വിസാരണെ’, ‘ആടുകളം’ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ആടുകളം മുരുഗദോസും പ്രധാന വേഷത്തിലുണ്ട്.
സംഗീതം പ്രശാന്ത് പിള്ളയും കലാ സംവിധാനം സന്തോഷ് രാമനും നിര്‍വഹിക്കുന്നു. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. എഡിറ്റിങ്- ദീപുജോസഫ്. ജിജു സണ്ണിയാണ് ക്യാമറ. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല. മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റും- സിജി തോമസ്, പ്രൊജക്റ്റ് ഡിസൈനെര്‍- ഗീവര്‍ തമ്പി. തിയറ്റര്‍ റിലിസ് ആയി ചിത്രം എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.