പ്രേമം എന്ന തന്‍റെ ഹിറ്റ് ചിത്രം കഴിഞ്ഞ് വലിയ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. അജ്‍മല്‍ അമീറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. നിരവധി പ്രൊജക്റ്റുകള്‍ പരിഗണിക്കുകയും മാറ്റിവെക്കുകയും ചെയ്ത ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഈ പൃഥ്വിരാജ് ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
മലയാളത്തിനു പുറമേ തമിഴിലും ഈ ചിത്രമെത്തുെമെന്ന് സൂചനയുണ്ട്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ‘പാട്ട്’ ആണ് തന്‍റെ അടുത്ത ചിത്രമെന്ന് അല്‍ഫോണ്‍സ് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രധാന താരങ്ങളുടെ ഡേറ്റിലെ പ്രശ്നം കാരണം ചിത്രം മാറ്റിവെച്ചുവെന്നാണ് പുതിയ വിവരം. നേരത്തേ കാളിദാസിനെ നായകനാക്കി ആലോചിച്ചിരുന്ന ചിത്രമാണിത്. ചിത്രം ഏറെ വൈകിയതിനെ തുടര്‍ന്ന് കാളിദാസ് മാറുകയായിരുന്നു. ഗോള്‍ഡ് വലിയ ക്യാന്‍വാസിലാണ് അല്‍ഫോണ്‍സ് ഒരുക്കുന്നതെന്നാണ് വിവരം
Director Alphonse Puthran’S Prithviraj- Nayanthara starrer ‘#Gold’ starts rolling today. The film has Ajmal Ameer in a pivotal role.