മലയാള സിനിമയ്ക്ക് ആദ്യമായി 100 കോടി കിലുക്കം സമ്മാനിച്ച പുലിമുരുകന്‍ വീണ്ടും അല്‍ഭുതം കാണിക്കാന്‍ ഒരുങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രം വീണ്ടും 3ഡി രൂപത്തില്‍ തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല് 3ഡി വേര്‍ഷന്‍ തിയറ്ററുകളില്‍ എത്തുന്നതിനു മുമ്പ് ഒരു റെക്കോഡ് പ്രദര്‍ശനമൊരുക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരേ സ്‌ക്രീനില്‍ നിന്ന് ഒരേ സമയം ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട 3ഡി ചിത്രം എന്ന ഗിന്നസ് റെക്കോഡാണ് പുലിമുരുകന്‍ ലക്ഷ്യം വെക്കുന്നത്. നിലവില്‍ ഇംഗ്ലീഷ് ചിത്രം മെന്‍ ഇന്‍ ബ്ലാക്കിന്റെ പേരിലാണ് ഈ റെക്കോഡുള്ളത്.
അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഏപ്രില്‍ 12ന് നടക്കുന്ന പ്രത്യേക പ്രദര്‍ശനത്തില്‍ 20,000ഓളം പേരെ ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫഌവേഴ്‌സ് ടിവിയുമായി സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മേയില്‍ പുലിമുരുകന്‍ 3ഡി തിയറ്ററുകളിലും എത്തും.
Tags:mohanlalpulimurukan 3dvysakh