ജുനൈസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം നയന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും. ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രിഥ്വിരാജ് 9ലേക്ക് കടക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് അറിയിച്ചുകൊണ്ട് പുതിയ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.
ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പ്രിഥ്വിരാജിന്. 100 ഡേയ്‌സ് ഓഫ് ലൗ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം ജുനൈസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഓഗസ്റ്റ് സിനിമാസിലെ പങ്കാളിത്തം അവസാനിപ്പിച്ച ശേഷം പ്രിഥ്വിരാജ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന സവിശേഷതയും നയനുണ്ട്. സോണി പിക്‌ചേര്‍സുമായി സഹകരിച്ചാണ് പ്രിഥ്രിരാജ് പ്രൊഡക്ഷന്‍സ് ചിത്രം അവതരിപ്പിക്കുന്നത്.
Tags:junais muhammadNinePrithviraj