മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്ക് നിമിറിനു ശേഷം ബോളിവുഡ് ചിത്രമൊരുക്കാനുള്ള ശ്രമത്തിലാണ് പ്രിയദര്‍ശന്‍. ബോളിവുഡ് ചിത്രത്തിനു ശേഷം മലയാളത്തിലേക്ക് പ്രിയദര്‍ശന്‍ തിരിച്ചെത്തുന്നത് ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്റെ ലൊക്കേഷനിലാണ് ഫഹദ് ഇപ്പോഴുള്ളത്. തമിഴില്‍ വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രവും ഫഹദിന് തീര്‍ക്കേണ്ടതായുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ആസൂത്രണം ചെയ്ത കുഞ്ഞാലിമരയ്ക്കാരുമായി മുന്നോട്ടുപോകാനിടയില്ലാത്ത സാഹചര്യത്തില്‍ അടുത്തതായി ഫഹദ് ചിത്രത്തിലേക്ക് തന്നെയായിരിക്കും പ്രിയദര്‍ശന്‍ നീങ്ങുക.
Tags:fahad fazilpriyadarsan