ജിനു വി എബ്രഹാമിന്‍റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം’കടുവ’യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ താരനിര സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായികാ വേഷത്തില്‍ എത്തുന്നത്. ആദ്യമായാണ് പൃഥ്വിയും സംയുക്തയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്റോയ് എത്തും. പൃഥ്വി സംവിധാനം ചെയ്ത ലൂസിഫറിലൂടെ മലയാളി പ്രേക്ഷകര്ർക്കും സുപരിചിതനായ ബോളിവുഡ് താരം ഇത്തവണ എത്തുന്നത് പൃഥ്വിക്ക് നേര്‍ക്കുനേര്‍ നില്‍ക്കുന്ന വില്ലനായാണ്. ഒരു യഥാര്‍ത്ഥ വ്യക്തിത്വത്തിന്‍റെ ജീവിതത്തിലെ ഏറെ ശ്രദ്ധ നേടിയ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം 2019ല്‍ പൃഥ്വിയുടെ ജന്‍മദിനത്തിലാണ് പ്രഖ്യാപിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Prithviraj starer Kaduva has Samyuktha Menon as the female lead and Vivek Oheroi as the antagonist. The Shaji Kailas directorial was written by Jinu V Abraham.