ജിനു വി എബ്രഹാമിന്‍റെ (Jinu V Abraham) തിരക്കഥയില്‍ ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് (Prithviraj) ചിത്രം’കടുവ'(Kaduva) മേയ് രണ്ടാം പകുതിയില്‍ തിയറ്ററുകളിലെത്തും.. മാസ് എന്‍റര്‍ടെയ്ന്‍മെന്‍റ് സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് (Samyuktha Menon) ചിത്രത്തിലെ നായികാ വേഷത്തില്‍ എത്തുന്നത്. ആദ്യമായാണ് പൃഥ്വിയും സംയുക്തയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്റോയ് (Vivek Oberoi) എത്തും. ഒരു യഥാര്‍ത്ഥ വ്യക്തിത്വത്തിന്‍റെ ജീവിതത്തിലെ ഏറെ ശ്രദ്ധ നേടിയ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം 2019ല്‍ പൃഥ്വിയുടെ ജന്‍മദിനത്തിലാണ് പ്രഖ്യാപിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.