പൃഥ്വിരാജും (Prithviraj) സുരാജ് വെഞ്ഞാറമ്മൂടും (Suraj Venjarammood) മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം ‘ജനഗണമന’യുടെ (Janaganamana) റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 28ന് ഈദ് റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി (Dijo Jose Antony) ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ നേരത്തേ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ആണ് പൃഥ്വിക്ക് കോവിഡ് ബാധയുണ്ടായത്. ഷരിസ് മുഹമ്മദാണ് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്‌സ് ബിജോയാണ് ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.