പ്രിഥ്വിരാജ് ആരാധകര്‍ ഏറെ ആവേശത്തോടെ കേട്ട ഒരു പ്രഖ്യാപനമായിരുന്നു ബ്യൂട്ടിഫുള്‍ ഗെയിം എന്ന ചിത്രത്തിന്റേത്. നവാഗതനായ ജമേഷ് കോട്ടക്കല്‍ സംവിധാനം ചെയ്ത് പ്രിഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ആസിഫലി നിര്‍മിക്കുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അധികം മുന്നോട്ടുപോയില്ല.
ആസിഫലി ചിത്രത്തില്‍ നിന്ന് പിന്‍മാറുകയും പ്രിഥ്വിരാജ് മറ്റു ചിത്രങ്ങളുടെ തിരക്കുകളിലേക്ക് പോകുകയും ചെയ്തു. ഉയര്‍ന്ന ബജറ്റാണ് ഫുട്‌ബോള്‍ പ്രമേയമാക്കി തയാറാക്കാനിരുന്ന ചിത്രത്തിന് വിനയായതെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ ശരിയാക്കാനുള്ള ശ്രമത്തിലാണെന്നും സംവിധായകന്‍ ജമേഷ് കോട്ടക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. കൂടുതല്‍ സമയം ലഭിച്ചപ്പോള്‍ ഗുണപരമായ ചില കാര്യങ്ങള്‍ ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് ജമേഷ് പറയുന്നത്. ഏഴു വര്‍ഷത്തോളം ചിത്രത്തിനായി പരിശ്രമിച്ചിട്ടുണ്ട്. പരസ്യചിത്ര സംവിധാനത്തിലും ഫോട്ടോഗ്രഫിയിലും ഏറെ ശ്രദ്ധേയനാണ് ജമേഷ് കോട്ടക്കല്‍.
നവാഗതനായ അജയകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിനായി 2016ല്‍ നിരവധി ഫുട്‌ബോള്‍ താരങ്ങളെ ഓഡിഷന്‍ നടത്തിയിരുന്നു. ഫുട്‌ബോള്‍ കളിക്കാരുടെ മാനസികവും ശാരീരികവുമായ സംഘര്‍ഷങ്ങള്‍ ചിത്രം പ്രമേയമാക്കുന്നു. ബിജിബാലാണ് സംഗീതം നല്‍കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ