വേലുത്തമ്പി ദളവയുടെ ജീവിതം പ്രമേയമാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകും. 2019ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് രണ്‍ജി പണിക്കരാണ് തിരക്കഥയൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലൂടെ വലിയ തിരിച്ചുവരവാണ് വിജി തമ്പി ലക്ഷ്യമിടുന്നത്. നിരവധി വിദേശ അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടും. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധികളായാണ് വിദേശ താരങ്ങള്‍ എത്തുക.
സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞതായി വിജി തമ്പി പറഞ്ഞു. നാടോടിമന്നനാണ് വിജി തമ്പിയുടെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.