പ്രിഥ്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫറിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാണ്. ഇതിനിടെ സംവിധാനം ചെയ്യാനുള്ള രണ്ടാമത്തെ ചിത്രത്തെക്കുറിച്ചുള്ള ആലോചനകളും പ്രിഥ്വി തുടങ്ങിയതാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുരളീ ഗോപിയുടെ തന്നെ തിരക്കഥയില്‍ ഒരു ക്രൈം ത്രില്ലര്‍ ഒരുക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മമ്മൂട്ടിയെ ഈ ചിത്രത്തിന് സമീപിച്ചേക്കുമെന്നാണ് സൂചന. 2019 രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ആലോചന.
വന്‍ ബജറ്റില്‍ ആക്ഷനും ഡയലോഗിനും പ്രാധാന്യം നല്‍കുന്നതായിരിക്കും മമ്മൂട്ടി ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ