പൃഥ്വിരാജിന്‍റെ ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമില്‍

സ്വന്തം നിര്‍മാണത്തില്‍ പൃഥ്വിരാജ് മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘കുരുതി’ നേരിട്ടുള്ള ഒടിടി റിലീസ് പ്രഖ്യാപിച്ചു. അനീഷ് പള്ള്യാലിന്‍റെ തിരക്കഥയില്‍ മനുവാര്യര്‍ സംവിധാനം ചെയ്ത ചിത്രം നേരത്തേ മേയ് 13ന് പെരുന്നാള്‍ റിലീസായി തിയറ്ററുകളിലെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗം ഇത് അസാധ്യമാക്കിയതോടെയാണ് നേരിട്ടുള്ള ഒടിടി റിലീസിലേക്ക് ചിത്രം നീങ്ങുന്നത്. കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രം ഒരുക്കിയ സംവിധായകനാണ് മനു വാര്യര്‍.
മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘കൊല്ലും എന്ന വാക്ക്.കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ് ലൈനോടെയാൺ് ചിത്രം എത്തുന്നത്.അഭിനന്ദന്‍ രാമാനുജം ആണ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന് ജേക്ക്സ് ബിജോയ് സംഗീതവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിക്കും.
Prithviraj starrer ‘Kuruthi’ announced direct OTT release on Aug 11th via Amazon Prime. The Manu Warrier directorial has Roshan Mathew, Murali Gopi, and Shine Tom Chacko in pivotal roles.