പ്രിഥ്വിരാജിന്റെ കന്നി സംവിധാനത്തില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇടുക്കിയിലെ കനത്ത മഴ ചിത്രീകരണത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തില്‍ നടനായും പ്രിഥ്വിരാജ് എത്തുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഒരു പൊലീസ് വേഷത്തിലാണ് പ്രിഥ്വി എത്തുന്നതെന്നാണ് അഭ്യൂഹം. ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പ്രിഥ്വി അഭിനയിക്കുന്നുണ്ടെന്ന സൂചനകളെ ശരിവെക്കുന്നതാണ്. മുരളീ ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
ഒരു താരമെന്ന നിലയിലും നടനെന്ന നിലയിലും മോഹന്‍ലാലിനെ ഉള്‍ക്കൊള്ളുന്ന ചിത്രമാണ് ലൂസിഫറെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തിരുവനന്തപുരത്തും മുംബൈയിലും ഷൂട്ടിംഗുണ്ട്.
പ്രിഥ്വിയും മോഹന്‍ലാലും ആദ്യമായി ഓണ്‍സ്‌ക്രീനില്‍ ഒന്നിക്കുന്നുവെന്ന സൂചനകള്‍ ഇരുവരുടെയും ആരാധകരെ ഒന്നുകൂടി ആവേശത്തിലാക്കിയിട്ടുണ്ട്.