ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തില്‍ പ്രഥ്വിരാജ് നായകനാകുമെന്ന് നേരത്തേ ഉറപ്പിച്ചിരുന്നു. ഒരു നായിക വേഷത്തില്‍ പാര്‍വതി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ നസ്‌റിയ അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നസ്‌റിയ ഉടന്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ തന്നെ വ്യക്തമാക്കിയിരുന്നു.
അഞ്ജലി മേനോന്‍ ചിത്രത്തിലേക്ക് പുതുമുഖ അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രിഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.