ജുനൈസ് മുഹമ്മദ് സംവിധാനം ചെയ്ത പ്രിഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം ‘9’ ഈയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പ്രിഥ്വിരാജിന്. വാമിഖ ഹബ്ബിയും മമ്ത മോഹന്‍ദാസുമാണ് നായികമാരായി എത്തുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ട്. ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ജിസിസി തിയറ്റര്‍ ലിസ്റ്റ് കാണാം.
മലയാളത്തില്‍ ഏറ്റവുമധികം പേര്‍ കാഴ്ചക്കാരായി ലഭിച്ച ട്രെയ്‌ലറിനുള്ള റെക്കോഡ് ഇതിനകം 9 സ്വന്തമാക്കിയിട്ടുണ്ട്. 100 ഡേയ്‌സ് ഓഫ് ലൗ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം ജുനൈസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓഗസ്റ്റ് സിനിമാസിലെ പങ്കാളിത്തം അവസാനിപ്പിച്ച ശേഷം പ്രിഥ്വിരാജ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന സവിശേഷതയും നയനുണ്ട്. സോണി പിക്‌ചേര്‍സുമായി സഹകരിച്ചാണ് പ്രിഥ്രിരാജ് പ്രൊഡക്ഷന്‍സ് ചിത്രം അവതരിപ്പിക്കുന്നത്.
Tags:9junais muhammadNinePrithviraj