കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ (Prasanth Neel) ഒരുക്കുന്ന ബഹുഭാഷാ ചിത്രം സലാറില്‍ (Salaar) പ്രഭാസിനൊപ്പം (Prabhas) മലയാളത്തില്‍ നിന്നും പൃഥ്വിരാജും (Prithviraj). പൃഥ്വി ചിത്രത്തിന്‍റെ ഭാഗമാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്‍റെ പുതിയ ചിത്രം രാധേശ്യാമിന്‍റെ (Radheshyam) പ്രചാരണത്തിനായി ഇന്നലെ കൊച്ചിയിലെത്തിയ പ്രഭാസ് ഇക്കാര്യം സ്ഥിരീകരിച്ചു. രാധേശ്യാമിന്‍റെ മലയാളം പതിപ്പില്‍ പൃഥ്വിരാജിന്‍റെ ശബ്ദത്തില്‍ വിവരണം വരുന്ന രംഗമുണ്ട്.
കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാര്‍ നിര്‍മിക്കുന്നത്. കന്നഡയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം നടത്തി പുറത്തിറക്കും. ജഗപതി ബാബുവാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.