പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran), ആസിഫ് അലി (Asif Ali), മഞ്ജു വാരിയർ (Manju Warrier), അന്ന ബെൻ (Anna Ben)എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം ‘കാപ്പ'( ‘Kaapa’)-യുടെ ഷൂട്ടിംഗ് തുടങ്ങി. കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പ്രശസ്ത നോവലിസ്റ്റ് ഇന്ദുഗോപന്‍റേതാണ് രചന. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. തിരുവനന്തപുരം പശ്ചാത്തലമാക്കിയ ഒരു ഗാംഗ്സ്റ്റര്‍ ഡ്രാമയാണ് ചിത്രം. നേരത്തേ വേണു സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിത്. എന്നാല്‍ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു.